ഭാവനയുടെ വിവാഹത്തിൽ തിമിർത്താടി നടിമാർ | filmibeat Malayalam

2018-01-23 1,226

ഭാവനയുടെ വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങ് മുതല്‍ സോഷ്യല്‍ മീഡിയയിലെ താരം ഭാവനയാണ്. വിവാഹ ചിത്രങ്ങളും കൊച്ചിയിലെ വിരുന്നിടയിലെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.മഞ്ജു വാര്യര്‍, നവ്യാ നായര്‍, രമ്യ നമ്പീശന്‍, ഭാഗ്യലക്ഷ്മി, സയനോര ഫിലിപ്പ്, രേഖ മേനോന്‍, ഷഫ്‌ന, രചന നാരായണന്‍കുട്ടി, ജ്യോത്സന തുടങ്ങി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കൂടിച്ചേരല്‍ ഇവര്‍ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു.ഭാവനയുടെ വിവാഹം ആഘോഷമാക്കി മാറ്റുകയായിരുന്നു ഇവര്‍. ഇടയ്ക്ക് സെല്‍ഫിയെടുത്തും ആടിപ്പാടിയും ഇവര്‍ ആഘോഷിച്ചു. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.നവീനും ഭാവനയ്ക്കുമൊപ്പം നിന്ന് ഫോട്ടോയെടുത്തില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ, മിക്ക ചിത്രങ്ങളിലും മഞ്ജു വാര്യരും നവ്യയും ഒരുമിച്ചാണ്.
Navya Nair's selfie getting viral